പെട്രോൾ പമ്പിൽ ഫോണ്‍ ഉപയോഗിക്കവെ തീപിടിച്ച് യുവതി മരിച്ചു


പെട്രോൾ പമ്പിൽ മൊബൈല്‍ ഫോണ്‍ തീപടര്‍ന്ന് യുവതി മരിച്ചു. കര്‍ണാടകയിലെ തുംകൂർ ജില്ലയിലാണ് സംഭവം. കാനിൽ പെട്രോൾ നിറക്കുന്നതിതിനിടെ തീ ആളിപ്പടരുകയായിരുന്നു. ഭവ്യയാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. ഭവ്യയും മാതാവ് രത്നമ്മയുമാണ് സ്കൂട്ടറിൽ പെട്രോൾ പമ്പിൽ എത്തിയത്. ഭവ്യ മൊബൈൽ ഉപയോഗിച്ച് കൊണ്ട് ബൈക്കിൽ ഇരിക്കുകയായിരുന്നു.

പെട്രോൾ പമ്പിലെ ജീവനക്കാരൻ ഭവ്യ നൽകിയ പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറച്ചു കൊടുക്കുന്നതിനിടെ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. മൊബൈൽ ഫോണിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഭവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

article-image

dffdsdfs

You might also like

  • Straight Forward

Most Viewed