എന്‍സിപി അധ്യക്ഷസ്ഥാനം ഒഴിയുന്നുവെന്ന് ശരദ് പവാര്‍


എന്‍സിപി ദേശീയ അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് മുതിര്‍ന്ന നേതാവ് ശരദ് പവാര്‍. ആത്മകഥാ പ്രകാശന ചടങ്ങില്‍ വച്ച് അപ്രതീക്ഷിതമായിട്ടായിരുന്നു പവാറിന്‍റെ പ്രഖ്യാപനം. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ല. എന്നാല്‍ പൊതുരംഗത്ത് പ്രവര്‍ത്തനം തുടരുമെന്നും പവാര്‍ അറിയിച്ചു. അതേസമയം പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേയ്ക്ക് ആര് കടന്നുവരുമെന്ന കാര്യത്തില്‍ ഇതുവരെ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി സഖ്യം രൂപീകരിച്ചതില്‍ ഉള്‍പ്പെടെ മുഖ്യ പങ്ക് വഹിച്ച നേതാവാണ് ശരദ് പവാര്‍.

article-image

FDGSFGFG

You might also like

Most Viewed