മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് തീപിടിത്തം; ലോക്കോ പൈലറ്റ് മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്


മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് തീപിടിത്തം. അപകടത്തില്‍ ഒരു ലോക്കോ പൈലറ്റ് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ട്രെയിനിലെ ജീവനക്കാരായ ചിലര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ മധ്യപ്രദേശിലെ സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.

സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലേക്ക് മറ്റൊരു ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നെന്നാണ് സൂചന.

article-image

asds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed