ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അസ്കറിലെ ലേബർ ക്യാമ്പിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ നൂറിലധികം തൊഴിലാളികളും പത്തനംതിട്ട അസോസിയേഷൻ അംഗങ്ങളും വിവിധ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.
സാമൂഹ്യ പ്രവർത്തകൻ സയ്യെദ് അലി മുഹമ്മദ് റമദാൻ സന്ദേശം നൽകി. കോഡിനേറ്റർ അനിൽകുമാർ, പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, രഞ്ജു ആർ നായർ, ലിജോ ബാബു, സുനു കുരുവിള, ജയ്സൺ മാത്യു, മോൻസി ബാബു, ബിജോയ് പ്രഭാകരൻ, ശ്രീമതി ഷീലു എബ്രഹാം, സിജി തോമസ്, അഞ്ജു വിഷ്ണു, രേഷ്മ ഗോപിനാഥ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ വിഷു ഈസ്റ്റർ ഈദ് ആഘോഷമായ ഒരുമ 2023 വിപുലമായ ആഘോഷ പരിപാടികളോടെ ഏപ്രിൽ 27ന് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
yurtf