ഗാന്ധി വധത്തിലെ പ്രധാന ഭാഗങ്ങൾ മാറ്റി എൻസിആർടി പാഠപുസ്തകം


ഗാന്ധി വധത്തെ തുടർന്ന് RSS നെ നിരോധിച്ചത് പാഠപുസ്തകത്തിൽ നിന്ന് നീക്കി. ഗാന്ധിയോട് ഹിന്ദു തീവ്രവാദികൾക്ക് വെറുപ്പായിരുന്നു എന്ന ഭാഗവും പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പന്ത്രണ്ടാം ക്ളാസ്സിലേക്കുള്ള NCERT പുസ്തകത്തിൽ നിന്നാണ് പ്രസ്തുത ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ഈ ഭാഗങ്ങൾ രാഷ്ട്രമീമാംസ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഗാന്ധി വധത്തിലെ മുഖ്യ പ്രതിയായ നാഥൂറാം ഗോഡ്സെ പൂനയിൽ നിന്നുള്ള ബ്രാഹ്മണനായിരുന്നു എന്ന പരാമർശവും നീക്കം ചെയ്തിട്ടുണ്ട്. പഠഭാഗങ്ങൾ നീക്കം ചെയ്യുമ്പോൾ NCERT പുറത്തിറക്കാറുള്ള കുറിപ്പിൽ പക്ഷെ ഇതേ സംബന്ധിച്ച് ഒരു പരാമർശവുമില്ല. 

'ദ ഇന്ത്യൻ എക്സ്പ്രസ്' ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. NCERT പാഠ പുസ്തകത്തിൽ നിന്നും മുഗൾ രാജവംശത്തെ കുറിച്ചുള്ള ഭാഗങ്ങൾ ഉത്തർപ്രദേശ് സർക്കാർ നീക്കം ചെയ്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. 

നീക്കം ചെയ്ത ഭാഗങ്ങൾ "പാക്കിസ്ഥാൻ മുസ്ലീം രാഷ്ട്രമായതു പോലെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ആഗ്രഹിച്ചവർ ഗാന്ധിജിയെ വെറുത്തിരുന്നു. ഹിന്ദു−മുസ്ലീം മൈത്രിക്കായുള്ള ഗാന്ധിജിയുടെ ശ്രമങ്ങൾ ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചിരുന്നു. അവർ പല തവണ ഗാന്ധിയെ വധിക്കാൻ ശ്രമിച്ചു. ഗാന്ധി വധത്തിനു ശേഷം ആർഎസ്എസ് അടക്കം പല സംഘടനകളേയും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു."

article-image

chgfgcjg

You might also like

Most Viewed