കന്നഡ സൂപ്പർ താരങ്ങളായ കിച്ച സുദീപും ദർശനും ബി.ജെ.പിയിലേക്ക്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രശസ്ത കന്നഡ സിനിമാതാരങ്ങളായ കിച്ച സുദീപും ദർശനും ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാർട്ടി നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ഇരുവരും ഇന്ന് അഗത്വമെടുക്കും എന്നാണ് റിപ്പോർട്ടുകൾ. കർണാടകയിലെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ ഉച്ചയ്ക്ക് 1.30നും 2.30നും പാർട്ടിയിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
മെയ് പത്തിനാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിയുടെ താര പ്രചാരകരാകും ഇരുവരും. കിച്ച സുദീപിന്റെ ആരാധകരെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി സ്വാധീനിക്കാനാണ് ബിജെപി നീക്കം. ഏതാനും ദിവസങ്ങൾക്ക് മുന്‍പ് നടിയും മാണ്ഡ്യയിൽ നിന്നുള്ള എംപിയുമായ സുമലത അംബരീഷ് കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരിയിൽ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാർ കിച്ച സുദീപിനെ സന്ദർശിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ അത് സൗഹൃദ സന്ദർശനമാണെന്നായിരുന്നു താരത്തിന്റെ വിശദീകരണമാണ്. ഇത് കള്ളമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
rdyd