മീഡിയാവണ്‍ ചാനലിന് കേന്ദ്രം ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി

മീഡിയാവണ്‍ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നൽകാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചാനലിന്‍റെ വിമർശനങ്ങളെ സർക്കാർ വിരുദ്ധമായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിനൊപ്പം മാധ്യമങ്ങൾ നിൽക്കണമെന്ന് നിർബന്ധം പിടിക്കരുതെന്നും കോടതി പറഞ്ഞു.
ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ചാനൽ സംപ്രേഷണം ചെയ്തു എന്നതിന്‍റെ തെളിവുകൾ ഹാജരാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ദേശസുരക്ഷയെന്ന വാദമുയർത്തി പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കാനാവില്ല. സർക്കാരിനെ വിമർശിക്കുന്നത് ഭരണഘടാവിരുദ്ധമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിലക്കേർപ്പെടുത്താനുള്ള കാരണം ചാനലിനെ അറിയിക്കാതെ രേഖകൾ മുദ്രവച്ച കവറിൽ നൽകിയതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. വിലക്ക് ശരിവച്ച ഹൈക്കോടതി നടപടിയെയും സുപ്രീംകോടതി വിമർശിച്ചു.
2022 ജനുവരി 31നാണ് ദേശവിരുദ്ധമായ ഉള്ളടക്കമുണ്ടെന്നാരോപിച്ച് മീഡിയാ വണ്‍ ചാനലിന്‍റെ സംപ്രേക്ഷണം കേന്ദ്രസർക്കാർ വിലക്കിയത്. ഹൈകോടതി കേന്ദ്ര സർക്കാർ നടപടി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സർക്കാർ നടപടി ശരിവച്ച ഹൈകോടതി വിധി നേരത്തെ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.
്ിുീ്ിുപ