മധുവിന് നീതി കിട്ടിയിട്ടില്ല; മേൽക്കോടതിയെ സമീപിക്കുമെന്ന് കുടുംബം


കോടതി വിധിയിൽ പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്ന് മധുവിന്റെ കുടുംബം. കോടതി വാദികൾക്കൊപ്പമായിരുന്നില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. കേസിനെ പ്രതികൾ അട്ടിമറിച്ചു. നാല് വർഷം ആരും ഒപ്പമുണ്ടായിരുന്നില്ല. ആ സമയം പ്രതികൾക്ക് അനുകൂലമായ രീതിയിൽ സാക്ഷികളെ സ്വാധീനിക്കാനടക്കം സാധിച്ചുവെന്നും നീതി തേടി മേൽക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്ക് ഏഴ് വർഷം കഠിന തടവാണ് മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. പ്രതികൾക്ക് നൽകിയ ശിക്ഷ നന്നേ കുറഞ്ഞുപോയെന്ന് മധുവിന്റെ അമ്മയും പ്രതികരിച്ചു.

അതേസമയം അട്ടപ്പാടി മധു കൊലക്കേസിൽ കൂറ് മാറിയ ഒമ്പത് സാക്ഷികൾക്കെതിരെ നടപടിക്ക് കോടതി നിർദേശം. മജിസ്ട്രേറ്റിന് മുന്നിൽ 164 പ്രകാരം രഹസ്യമൊഴി നൽകിയ ശേഷം മൊഴി തിരുത്തിയവർക്കെതിരെയാണ് തുടർനടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. മൊഴി നകിയ ശേഷം 24 സാക്ഷികളാണ് കോടതിയിൽ കൂറുമാറിയത്.

കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേരെയാണ് ഏഴ് കഠിന തടവിന് ശിക്ഷിച്ചത്. ഒന്നാം പ്രതി ഹുസൈന് 10,5000 രൂപയും മറ്റ് 12 പേർക്ക് 1,18,000 രൂപയുമാണ് പിഴ വിധിച്ചത്. ഇതിൽ പകുതി തുക മധുവിന്റെ അമ്മയ്ക്ക് നൽകണം. ഐപിസി 352ാം വകുപ്പ് പ്രകാരം ബലപ്രയോഗ കുറ്റം മാത്രം ചുമത്തിയ 16ാം പ്രതി മുനീറിന് കോടതി മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് വിധിച്ചത്. ഇയാൾ കേസിൽ പല സമയങ്ങളിലായി മൂന്ന് മാസത്തിലേറെ ജയിലിൽ കഴിഞ്ഞതിനാൽ പിഴ തുക മാത്രം അടച്ചാൽ മതിയാകും.

article-image

wetrewt

You might also like

Most Viewed