മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതി


റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി. സുരക്ഷയുടെ ചെലവുകൾ അംബാനി വഹിക്കണം. ഇന്ത്യക്ക് അകത്തും പുറത്തും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്നാണ് ഉത്തരവ്. ജസ്റ്റിസ് കൃഷ്ണ മുരാരി, അഹ്സാനുദ്ദീൻ അമാനുളള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നിലവിൽ ഇസെഡ് കാറ്റഗറി സുരക്ഷയാണ് അംബാനിക്കുളളത്. അംബാനിയുടെ ഇസെഡ് പ്ലസ് സുരക്ഷ മഹാരാഷ്ട്ര സർക്കാരും ആഭ്യന്തര മന്ത്രാലയവും ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. 

തുടർച്ചയായുളള സുരക്ഷ ഭീഷണി മൂലം മുകേഷിനും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകിയിട്ടുണ്ടെന്ന് നേരത്തെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തികരംഗം അസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെ മുകേഷിനെതിരെ ഭീഷണി ഉയരുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും ഈ സ്ഥിതിയുണ്ടെന്നും കോടതിയിൽ വാദമുയർ‍ന്നു.

article-image

gjgj

You might also like

Most Viewed