സാന്പത്തിക പ്രതിസന്ധി ഇന്ത്യയുമായി ചേരാന്‍ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നു: ജാവേദ് അക്തർ‍


സാമ്പത്തികമായി തകർ‍ന്ന പാകിസ്ഥാന്‍ ഇന്ത്യയുമായി ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രമുഖ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ‍. മതത്തിന്റെ പേരിൽ‍ രാഷ്ട്രമുണ്ടാക്കുകയെന്നത് ബ്രീട്ടീഷുകാരുടെ തന്ത്രമായിരുന്നുവെന്നും പാകിസ്ഥാന്‍ രൂപീകരിച്ചത് അത്തരത്തിൽ‍ വലിയൊരു അബദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്‍ ചെയ്ത പത്ത് അബദ്ധങ്ങളെക്കുറിച്ച് പുസ്തകമെഴുതുകയാണെങ്കിൽ‍ പാകിസ്ഥാന്‍ സൃഷ്ടി തീർ‍ച്ചയായും ഉൾ‍പ്പെടുത്താമെന്നും അദ്ദേഹം തുറന്നടിച്ചു. ചണ്ഡീഗഡിൽ‍ സംഘടിപ്പിച്ച ചിത്കാര ലിറ്റ് ഫെസ്റ്റിൽ‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനിലെ ജനങ്ങൾ‍ ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയവുമായി അതിനെ കൂട്ടിക്കലർ‍ത്തുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. വളരെ യുക്തിരഹിതമായ തീരുമാനമായിരുന്നു പാകിസ്ഥാന്‍ എന്ന സൃഷ്ടി. മതം ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുന്നില്ല. അങ്ങനെ സൃഷ്ടിച്ചിരുന്നെങ്കിൽ‍ പശ്ചിമേഷ്യ മുഴുവന്‍ ഒരു രാഷ്ട്രവും യൂറോപ്പ് മുഴുവന്‍ മറ്റൊരു രാജ്യവുമാകുമായിരുന്നു. പാകിസ്ഥാനിൽ‍ അഹമ്മദിയ്യകളെയും ഷിയാകളെയും മുസ്ലീമായി കണക്കാക്കില്ല. ആ ഒഴിവാക്കൽ‍ തുടരുന്നു− അക്തർ‍ വിശദീകരിച്ചു.

article-image

hfj

You might also like

  • Straight Forward

Most Viewed