ബിജെപിക്കെതിരേ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പോരാടണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി


ബിജെപിക്കെതിരേ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പോരാടണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. റായ്പുരിൽ നടക്കുന്ന കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിലാണ് പ്രിയങ്കയുടെ പരാമർശം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപായി ഇത് സംഭവിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളും അവരുടെ പ്രത്യ‍യശാസ്ത്രത്തിൽ നിന്ന് ബിജെപിക്കെതിരേ ഒന്നിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപിയെ താഴെയിറക്കാന്‍ സന്നദ്ധരായിട്ടുള്ള ഏത് പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്ലീനറി സമ്മേളനത്തിൽ അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള സഖ്യമല്ല കോണ്‍ഗ്രസ് ഉദ്യേശിക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പുകളിലും സഖ്യത്തിന് തയാറാണെന്നുമാണ് അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞത്.

article-image

rtgxhg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed