രണ്ടുമാസത്തിനകം ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോർട്ട്


രണ്ടുമാസത്തിനകം ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് വിലയിരുത്തൽ. ഏപ്രിൽ ആകുന്നതോടെ ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്നാണ് പറയുന്നത്. 140 കോടി ജനസംഖ്യ രേഖപെടുത്തുമെന്നാണ് പറയുന്നത്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ സെൻസസ് മുടങ്ങിക്കിടക്കുന്നതിനാൽ ചുരുങ്ങിയത് ഒരു വർഷത്തേക്ക് ഇക്കാര്യം സ്ഥിരീകരിക്കാനാകില്ല. സെൻസസ് എപ്പോൾ തുടങ്ങുമെന്ന് കേന്ദ്രം ഇനിയും വ്യക്തമാക്കിയിട്ടില്ല.

സെൻസസിലൂടെ ശേഖരിക്കുന്ന തൊഴിൽ, പാർപ്പിടം, സാക്ഷരതാ നിലവാരം, കുടിയേറ്റം, ശിശുമരണനിരക്ക് തുടങ്ങിയ വിവരങ്ങൾ കിട്ടാൻ വൈകുന്നത് രാജ്യത്തിന്റെ സാമൂഹിക−സാമ്പത്തിക ആസൂത്രണത്തെയും നയരൂപവത്കരണത്തെയും ബാധിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

article-image

4ബ6ാ4ബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed