നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനു മുകളില്‍ നിന്ന് കല്ല് വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം


നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനു മുകളില്‍ നിന്ന് കല്ല് വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മുംബൈയിലെ വൊര്‍ലിയില്‍ ചൊവ്വാഴ്ച രാത്രി 9.40ഓടു കൂടിയായിരുന്നു സംഭവം. ശബീര്‍, ഇംറാന്‍ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന 42 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍നിന്നുമാണ് കല്ല് താഴേക്ക് വീണത്. താഴെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസും ആംബുലൻസും സ്ഥലത്തെത്തി. പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

മരിച്ച രണ്ട് പേരും തൊഴിലാളികളും നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ എതിർവശത്തുള്ള ഹൗസിംഗ് സൊസൈറ്റിയിൽ ജോലി ചെയ്യുന്നവരുമാണ്. ചൊവ്വാഴ്‌ച രാത്രി ഭക്ഷണം കഴിച്ചശേഷം ചായ കുടിക്കാൻ എത്തിയതായിരുന്നു ഇവരെന്ന് വൊർലി പൊലീസ് സ്‌റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ അനിൽ കോലി പറഞ്ഞു.

article-image

r57r7

You might also like

  • Lulu Exchange
  • Straight Forward

Most Viewed