ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി


ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ഐലന്‍ഡ് എക്‌സ്പ്രസില്‍ കടത്തിയ പണം ഇന്ന് രാവിലെ നാലരയ്ക്കാണ് പിടികൂടിയത്. മധുര സ്വദേശികളായ ബാലകൃഷ്ണന്‍, ഗണേശന്‍ എന്നിവരാണ് പണം കടത്തിയത്. ഇവരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് കായംകുളത്തേക്കാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. ഒലവക്കോട് സ്‌റ്റേഷനിലെത്തിയപ്പോള്‍ സംശയം തോന്നിയ ആര്‍പിഎഫ് പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്.

തുണിയില്‍ പൊതിഞ്ഞ് ശരീരത്തില്‍ ചേര്‍ത്ത് കെട്ടിയനിലയിലാണ് പണം കണ്ടെത്തിയത്. മുമ്പും ഇത്തരത്തില്‍ പണം കടത്തിയിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി. തുടരന്വേഷണത്തിനായി കേസ് ആര്‍പിഎഫ് ആദായനികുതി വകുപ്പിന് കൈമാറി.

article-image

r57r7

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed