പാർലമെന്റിൽ മോദിക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് നോട്ടീസ്


പാർ‍ലമെന്റിൽ‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർ‍ശത്തിൽ‍ കോണ്‍ഗ്രസ് നേതാവ്  രാഹുൽ‍ ഗാന്ധിക്ക് നോട്ടീസ്. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് കോണ്‍ഗ്രസ് എംപിക്ക് നോട്ടീസ് അയച്ചത്. ബുധനാഴ്ച്ചക്കകം വിശദീകരണം  നൽ‍കാനാണ് നോട്ടീസിലെ നിർ‍ദ്ദേശം.തെളിവുകളിൽലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ‍ ഗാന്ധി ആരോപണം ഉന്നയിച്ചു എന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽ‍കിയിരിക്കുന്നത്.

നേരത്തേ ഇതുമായി ബന്ധപ്പെട്ട്  രാഹുലിന്റെ പരാമശങ്ങള്‍ സഭാ രേഖകളിൽ‍ നിന്നും നീക്കിയിരുന്നു.കേന്ദ്ര പാർ‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവർ‍ നൽ‍കിയ  അവകാശ ലംഘനപരാതിയുടെയുടെ അടിസ്ഥാനത്തിലായിരുന്നു പരാമർ‍ശങ്ങള്‍ നീക്കിയത്. ഇതിന്റെ തുടർ‍ച്ചയായിട്ടാണ് ഇപ്പോള്‍ നോട്ടീസ് നൽ‍കിയിരിക്കുന്നത്.

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർ‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ‍ ഗാന്ധി രൂക്ഷമായ ഭാഷയിൽ‍ വിമർ‍ശിച്ചിരുന്നു. അദാനിയുമായുള്ള ബന്ധത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ‍ ഗാന്ധിയുടെ പരാമർ‍ശങ്ങള്‍. എന്നാൽ‍ രാഹുൽ‍ ഗാന്ധിയുടെ ആക്ഷേപങ്ങള്‍ പച്ചക്കള്ളമാണെന്നും ആക്ഷേപകരമാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തുകയും പരാതി നൽ‍കുകയുമായിരുന്നു.

article-image

rydry

You might also like

  • Lulu Exchange
  • Straight Forward

Most Viewed