ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തിര സഹായമായി രണ്ട് ലക്ഷം രൂപ അനുവദിച്ചു


കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ  കുടുംബത്തിന് അടിയന്തിര സഹായമായി രണ്ട് ലക്ഷം രൂപ അനുവദിച്ചു. യുവാവിന്റെ മരണം സംബന്ധിച്ച കാര്യങ്ങൾ സമഗ്രവും നീതിയുക്തമായി അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.  

രണ്ട് ലക്ഷം രൂപ കൽപ്പറ്റ പ്രോജക്ട്  ഓഫീസർ മുഖേന ഉടൻ കൈമാറും. സംഭവത്തെപ്പറ്റി ജിൽലാ കലക്ടറോടും പൊലിസ് മേധാവിയോടും വിശദമായ റിപ്പോർട്ട് കെ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

article-image

ാേൂാേൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed