കേരള ഘടകത്തിന്റെ എതിർ‍പ്പ്; സിപിഐഎം ഭാരത് ജോഡോ യാത്രയിൽ‍ പങ്കെടുക്കില്ല


കേരള ഘടകത്തിന്റെ എതിർ‍പ്പിനെ തുടർ‍ന്നാണ് തീരുമാനം. യാത്രയുടെ തുടക്കത്തിൽ‍ സിപിഐഎമ്മിനെ അപമാനിച്ചു എന്നാണ് വിമർ‍ശനം. അതേസമയം ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ‍ സിപിഐ പങ്കെടുക്കും. രാഹുൽ‍ ഗാന്ധി നയിക്കുന്ന യാത്ര ജമ്മുകശ്മീരിൽ‍ തുടരുകയാണ്. കന്യാകുമാരിയിൽ‍ നിന്നാരംഭിച്ച യാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ പാർ‍ട്ടികളുടെ ശക്തിപ്രകടനം കൂടിയാക്കാനാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. 

ഇതിനായി ദേശീയ അദ്ധ്യക്ഷൻ മല്ലികാർ‍ജുൻ ഖാർ‍ഗെ പ്രതിപക്ഷ പാർ‍ട്ടി നേതാക്കൾ‍ക്ക് കത്തെഴുതിയിരുന്നു. ഈ മാസം 30ന് ശ്രീനഗർ‍ ഷേർ‍ ഇ കാശ്മീർ‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുന്നത്. സിപിഐ നേതാക്കളെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവർ‍ സമ്മേളനത്തിൽ‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

article-image

fghfghf

You might also like

Most Viewed