നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ ബിഎസ്എഫ് വധിച്ചു

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ ബിഎസ്എഫ് വധിച്ചു. ഗുരുദാസ്പൂർ മേഖലയിലാണ് നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഇയാളിൽനിന്ന് ആയുധങ്ങളും പിടികൂടി. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. പഞ്ചാബിലെ പാക് അതിർത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതോടെയാണ് ഇയാൾക്കുനേരെ സുരക്ഷാസേന വെടിയുതിർത്തത്.
ഇയാളുടെ പേർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്.
jggvjug