സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കില്ല

ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന് മന്ത്രി സ്ഥാനം തിരികെ നൽകുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സജി ചെറിയാന് മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിനെ എതിർക്കുന്നതിനൊപ്പം നിയമപരമായി വഴികളും യു.ഡി.എഫ് തേടും. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷത്തു നിന്ന് ആരും പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വിവാദ പ്രസംഗത്തിന് ശേഷവും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ കണക്കിലെടുക്കുന്നില്ലെന്നാണ് സജി ചെറിയാൻ പറഞ്ഞത്. എന്നിട്ടും മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. എല്ലാ കാര്യങ്ങളിലും ഗവർണറും സർക്കാരും വിയോജിപ്പുകൾ പറയുകയും ഒടുവിൽ ഒന്നിച്ച് ചേരുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം കണ്ടിട്ടുള്ളത്. ഇവർ രണ്ടു പേരെയും യോജിപ്പിക്കാൻ ഇടനിലക്കാരുണ്ട്. ഇതിൽ ബി.ജെ.പി നേതാക്കളുടെയും പങ്കാളിത്തമുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു. ഭരണഘടനയെ അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ലെന്നാണ് സജി ചെറിയാൻ ഇപ്പോൾ പറയുന്നത്. അങ്ങനെയെങ്കിൽ എന്തിനാണ് മന്ത്രി സ്ഥാനം രാജിവച്ചതെന്നും വി.ഡി. സതീശൻ ചോദിച്ചു.
ീഹൂബഹബ