താത്ക്കാലിക വിസി നിയമനത്തിനും പത്ത് വർ‍ഷത്തെ അധ്യാപന പരിചയം നിർ‍ബന്ധമെന്ന് യുജിസി


താത്ക്കാലിക വിസി നിയമനത്തിനും പത്ത് വർ‍ഷത്തെ അധ്യാപന പരിചയം നിർ‍ബന്ധമെന്ന് യുജിസി(ΥΓΧ). കെ.ടി.യു വിസിയായി സിസാ തോമസിനെ ഗവർ‍ണർ‍ നിയമിച്ചത് ചോദ്യം ചെയ്ത് സർ‍ക്കാർ‍ സമർ‍പ്പിച്ച ഹർ‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് യുജിസി ഇക്കാര്യം അറിയിച്ചത്. കെ.ടി.യു പ്രൊ. വിസിക്ക് വിസിയാകുന്നതിന് മതിയായ യോഗ്യതയുള്ളതായി സർ‍ക്കാർ‍ കോടതിയെ അറിയിച്ചു. എങ്കിലും പ്രൊ. വിസി യെ പരിഗണിക്കാതെ ഗവർ‍ണർ‍ മതിയായ യോഗ്യതയില്ലാത്ത സിസ തോമസിനെ നിയമിക്കുകയായിരുന്നുവെന്ന് സർ‍ക്കാർ‍ ചൂണ്ടിക്കാട്ടി.

എന്നാൽ‍, അക്കാഡമിക് രംഗത്തെ മികവാണ് പരിഗണിച്ചതെന്നായിരുന്നു ഗവർ‍ണറുടെ വാദം. സിസ തോമസിനെ നിയമിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് ഗവർ‍ണർ‍ സമർ‍പ്പിച്ച സത്യവാങ്ങ്മൂലത്തിൽ‍ ചൂണ്ടിക്കാട്ടി. സർ‍ക്കാർ‍ ഹർ‍ജിയിൽ‍ വാദം പുരോഗമിക്കുകയാണ്.

article-image

rtdryr

You might also like

Most Viewed