ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിച്ചു. രാജ്യത്തെ അഞ്ചാമത്തെ സർവീസ്, പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ചെന്നൈ− മൈസൂരു റൂട്ടിലാണ് സർവീസ്. കെംപഗൗഡ വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
അത്യാധുനിക സൗകര്യങ്ങളും അതിവേഗവുമുള്ള വന്ദേഭാരത് യാത്രയിലൂടെ, ചെന്നൈ–മൈസൂർ യാത്രയ്ക്ക് ഒരു മണിക്കൂറിൽ അധികം ലാഭിക്കാൻ സാധിയ്ക്കും. രാവിലെ 5.50ന് ചെന്നൈ സെൻട്രലിൽ നിന്നും പുറപ്പെട്ട് 10.25ന് ബെംഗളുരുവിലും 12.20ന് മൈസൂരുവിലും എത്തി ചേരും. തിരികെ ഉച്ചയ്ക്ക് 1.05ന് പുറപ്പെട്ട് 2.50ന് ബെംഗളുരുവിലും 7.30 ന് ചെന്നൈയിലും എത്തി ചേരും.
ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ് നടക്കുക. ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ 5000 കോടി രൂപ ചിലവിട്ട് നിർമിച്ച രണ്ടാമത്തെ ടെർമിനൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
പ്രതിവർഷം രണ്ടര കോടി യാത്രക്കാർ എത്തിച്ചേർന്നിരുന്ന വിമാനതാവളത്തിൽ പുതിയ ടെർമിനൽ വന്നതോടെ, യാത്രക്കാരുടെ എണ്ണം അഞ്ചു മുതൽ ആറു കോടി വരെയായി ഉയരും. ബംഗളൂരു നഗരത്തിന്റെ ശിൽപിയായി അറിയപ്പെടുന്ന നഡപ്രഭു കെംപഗൗഡയുടെ വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ ഗാന്ധിഗ്രാമം റൂറൽ ഇൻസ്റ്റിട്യൂട്ടിലെ ബിരുദദാന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. വൈകീട്ട് തെലങ്കാന ആന്ധ്ര എന്നിവിടങ്ങളിലെ പരിപാടികൾക്കായി വിശാഖപട്ടണത്തേക്ക് തിരിക്കും.
ujl