വന്ദേഭാരത് ദക്ഷിണേന്ത്യയിൽ ട്രയൽ രൺ ആരംഭിച്ചു

ഇന്ത്യ പൂർണമായി തദ്ദേശീയമായി നിർമിച്ച അതിവേഗ എക്സ്പ്രസ് ട്രെയിനായ വന്ദേഭാരത് ദക്ഷിണേന്ത്യയിലും സർവീസിന് ഒരുങ്ങുന്നു. ട്രെയിൻ സർവീസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഇതിന് മുന്നോടിയായുള്ള വന്ദേ ഭാരതിന്‍റെ ട്രയൽ റൺ ഇന്ന് ആരംഭിച്ചു.
രാവിലെ ആറിന് ചെന്നൈ എംജിആർ സെൻട്രൽ സ്റ്റേഷനിൽ നിന്നും മൈസൂരിലേക്കാണ് ട്രയൽ റൺ ആരംഭിച്ചത്. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിൻ സർവീസാണിത്. 2019 ഫെബ്രുവരി 15−നാണ് ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്.
drufti