ആലിയ ഭട്ട് - രൺബീർ കപൂർ താരജോഡിക്ക് കണ്മണിയായി പെൺകുഞ്ഞ്

ആലിയ ഭട്ടിനും രൺബീർ കപൂറിനും കുഞ്ഞ് ജനിച്ചു. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ വെച്ചാണ് ഇന്നുച്ചയോടെ ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ വർഷം ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ആലിയ ഗർഭിണിയാണെന്ന വാർത്ത ഇരുവരും അറിയിച്ചിരുന്നു. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
ആലിയ ഗർഭിണിയായിരുന്ന സമയത്താണ് ആലിയയും രൺബീർ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്രഹ്മാസ്ത്ര തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ വൻ വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ബോളിവുഡിനെ ഈ വർഷത്തെ തകർച്ചകളിൽ നിന്ന് പിടിച്ചുയർത്തിയ ചിത്രങ്ങളിലൊന്നാണ് ബ്രഹ്മാസ്ത്ര. അക്ഷയ് കുമാർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ സിനിമകൾ ബോക്സ് ഓഫീസിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ വിജയത്തോടെ പിടിച്ച് നിൽക്കാൻ ബ്രഹ്മാസ്ത്രയ്ക്ക് സാധിച്ചു. 425 കോടി രൂപയാണ് ഇറങ്ങി 25 ദിവസത്തിനുള്ളിൽ ബ്രഹ്മാസ്ത്ര നേടിയത്. 400 കോടി രൂപ ബജറ്റിൽ എത്തിയ ചിത്രമാണ് ബ്രഹ്മസ്ത്ര. ഇതിൽ വിഎഫ്എക്സിന് മാത്രം 60 കോടിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ ചിലവാക്കിയത്.
a