മുൻ ഭാര്യയുടെ കാർ വിറ്റ കേസിൽ ബഹ്റൈനി സ്വദേശിക്ക് മൂന്ന് വർഷത്തെ തടവ്

വിവാഹമോചനം നേടിയ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കാർ, വ്യാജമായി ഒപ്പിട്ട് വിറ്റ കേസിൽ ഭർത്താവിന് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി. ഹൈ അപ്പീൽ കോടതിയാണ് തട്ടിപ്പിനും, വാജമായി ഒപ്പ് ഉപയോഗിച്ചതിനും, കാർ മോഷണത്തിനും ശിക്ഷ വിധിച്ചത്. നാൽപത് വയസ് പ്രായമുള്ള ഇയാൾ മുൻ ഭാര്യയുടെ പേരിലുള്ള കാർ റിപ്പയർ ചെയ്യാമെന്ന് പറഞ്ഞാണ് കൊണ്ടുപോയിരുന്നത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് വ്യാജമായി മുൻ ഭാര്യയുടെ ഒപ്പിട്ട് കാർ വിറ്റ കാര്യം അറിയുന്നത്.
a