അൽ ഹിലാൽ ഹോസ്പിറ്റലിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

ബഹ്റൈനിലെ പ്രമുഖ സ്വകാര്യ ആതുരാലയമായ അൽ ഹിലാൽ ഹോസ്പിറ്റലിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ കീഴിൽ 2005 മുതൽ ബഹ്റൈനിൽ പ്രവർത്തിക്കുന്ന അൽ ഹിലാൽ ഹോസ്പിറ്റലിന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ സർവെയുടെ അംഗീകാരമാണ് വീണ്ടും ലഭിച്ചത്. മികച്ച രീതിയിലുള്ള രോഗീപരിചരണം, ഗുണനിലവാരമുള്ള സേവനങ്ങൾ എന്നിവ നൽകുകയും ആരോഗ്യസേവനങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഠങ്ങൾ പാലിക്കുന്നത് കാരണവുമാണ് ഈ അംഗീകാരം അൽ ഹിലാൽ ഹോസ്പിറ്റൽ നിലനിർത്തിയത്.
ആശുപത്രിയുടെ ഔട്ട് പേഷ്യന്റ്, ഇൻപേഷ്യന്റ് സൗകര്യങ്ങൾ വിലയിരുത്തിയാണ് സർവേ നടപടികൾ പൂർത്തീകരിച്ചത്. ഈ വർഷം ബദർ അൽ സമാ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏഴാമത്തെ ഹോസ്പിറ്റലിനാണ് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് മാനേജിങ്ങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് പറഞ്ഞു.
ഈ അംഗീകാരം ഏറെ സന്തോഷം നല്കുന്നതാണെന്ന് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ഡോ പി എ മുഹമ്മദ് അഭിപ്രായപ്പെട്ടു.
അടുത്ത വർഷത്തോടെ പുതുതായി അഞ്ച് സെന്ററുകൾ കൂടി അൽ ഹിലാൽ ഹോസ്പിറ്റൽ ബഹ്റൈനിൽ ആരംഭിക്കുമെന്ന് സിഇഒ ഡോ ശരത്ത് ചന്ദ്രൻ റി അക്രേഡിറ്റേഷൻ ആഘോഷവേളയിൽ വ്യക്തമാക്കി.
a