ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി; മുൻ ആരോഗ്യമന്ത്രി പാർട്ടിയിൽ നിന്ന് രാജിവെച്ചു

ഗുജറാത്തിൽ ബിജെപിക്ക് വൻ തിരിച്ചടി. ബിജെപിയുടെ മുൻ ആരോഗ്യമന്ത്രി ജയ് നാരായൺ വ്യാസ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് വ്യാസിന്റെ രാജി.
അതേസമയം സിദ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് വ്യാസ് അറിയിച്ചു. മറ്റ് പാർട്ടികളുമായി ചേർന്നാകും മത്സരിക്കുകയെന്നും വ്യാസ് കൂട്ടിച്ചേർത്തു.
അതിന് കഴിഞ്ഞില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും വ്യാസ് പറഞ്ഞു.
fjufgyjk