യുപിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് 5 പേർ മരിച്ചു


ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 5 പേർ മരിച്ചു. നാൽ സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഗം നഗരത്തിലെ ഹാൻഡിയ ടോൾ പ്ലാസയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കാൺപൂരിൽ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ടവേര കാർ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ 4 സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ അഞ്ചുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

അപകടത്തിൽ മറ്റ് 5 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹാൻഡിയ പൊലീസ് സ്‌റ്റേഷനിലെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.

article-image

ോോബ്ീബ

You might also like

  • Straight Forward

Most Viewed