റിയൽ എസ്റ്റേറ്റ് ഡെവലപർ ബഹുനില കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി
പ്രശസ്ത റിയൽ എസ്റ്റേറ്റ് ഡെവലപർ പരാസ് പോർവാൾ (57 ) ബഹുനില കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. മുംബൈയിൽ വ്യാഴാഴ്ച പരാവിലെ ആറിനായിരുന്നു സംഭവം. മുംബൈയിലെ ചിഞ്ച്പൊക്ലി റെയിൽവേ സ്റ്റേഷനു സമീപം 23 നിലയുള്ള ശാന്തി കമാൽ ഹൗസിംഗ് സൊസൈറ്റിയിലെ സ്വന്തം ഫ്ളാറ്റിൽനിന്നാണ് താഴേക്ക് ചാടിയത്.
ഫ്ളാറ്റിൽ സജ്ജീകരിച്ച ജിമ്മിന്‍റെ ബാൽകണിയിൽ നിന്ന് ചാടുകയായിരുന്നു. തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നു കാണിച്ച് പരാസ് എഴുതിയ കുറിപ്പും പോലീസ് കണ്ടെടുത്തു.
u7ft8u
