മോദിക്കെതിരെയുള്ള 'കള്ളന്മാരുടെ തലവൻ' പരാമർശം: രാഹുൽ ഗാന്ധിയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളി
ഷീബ വിജയൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 'ചോറോൻ കെ സർദാർ' (കള്ളന്മാരുടെ തലവൻ) എന്ന പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന ഹരജി ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസ് നിതിൻ ബോർകർ അധ്യക്ഷനായ ബെഞ്ചാണ് രാഹുലിന്റെ ഹരജി തള്ളിയത്.
2018 സെപ്റ്റംബറിൽ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പ്രസംഗത്തിൽ മോദിയെ അധിക്ഷേപിച്ചതിനെതിരെ ബി.ജെ.പി പ്രവർത്തകനാണ് പരാതി നൽകിയത്. പ്രസംഗത്തിൽ പാർട്ടിയെ നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന രാഹുലിന്റെ വാദം തള്ളിയ കോടതി, ബി.ജെ.പി വ്യക്തമായി തിരിച്ചറിയാവുന്ന സംഘടനയായതിനാൽ പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം പാർട്ടിയുടെ പ്രതിച്ഛായയെ എങ്ങനെ ബാധിച്ചെന്ന് വിചാരണ ഘട്ടത്തിൽ പരിശോധിക്കണമെന്ന് നിരീക്ഷിച്ചു.
ffff

