ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ അധിക മാർക്ക്: ജെ.എൻ.യു പ്രഫസർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ


ഷീബ വിജയൻ


ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെ.എൻ.യു) പ്രഫസർക്കെതിരെ 11ഓളം വിദ്യാർഥികൾ ഗുരുതര ലൈംഗികാതിക്രമ പരാതികൾ സർവകലാശാലക്ക് നൽകി. പരീക്ഷകളിൽ അധിക മാർക്ക് ലഭിക്കാൻ തന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാൻ പ്രഫസർ ആവശ്യപ്പെട്ടുവെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു. സംഭവത്തിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിക്കുകയും പരാതിക്കാരായ വിദ്യാർഥികളോട് മൊഴി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മേയ് ആദ്യം നടന്ന വൈവ പരീക്ഷകൾക്ക് പിന്നാലെ ഒരു വിദ്യാർഥിനി തനിക്കുണ്ടായ അനുഭവം വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് മറ്റ് വിദ്യാർഥികളും സമാനമായ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. വൈവക്കിടെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുകയും താൽപര്യങ്ങൾക്ക് വഴങ്ങുന്നവർക്ക് കൂടുതൽ മാർക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ ക്യാമ്പസിലെ താമസസ്ഥലത്ത് സംഘടിപ്പിച്ച ഒത്തുചേരലിൽ വിളിച്ച് ലൈംഗിക താൽപര്യങ്ങൾ പ്രകടിപ്പിച്ചതായും ക്ലാസുകൾക്കിടയിലും അനുചിതമായ പരാമർശങ്ങൾ നടത്തിയതായും വിദ്യാർഥികൾ വെളിപ്പെടുത്തി. ജൂലൈയിൽ സെമസ്റ്റർ ഇടവേള കഴിഞ്ഞ് ക്ലാസുകൾ പുനരാരംഭിച്ചതോടെയാണ് വിഷയം വീണ്ടും ശക്തമായി ചർച്ചയായത്.

article-image

dsdfsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed