"സ്ത്രീകളെ അധിക്ഷേപിച്ചാൽ പിടിവീഴും!": ഉദയനിധിക്കെതിരെ സഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്


ഷീബ വിജയൻ


സ്ത്രീകൾക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷ കൃഷ്ണനെതിരെ നടത്തിയ ദ്വയാർഥ പരാമർശ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തിങ്കളാഴ്ച തമിഴ്നാട് നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണമാണ് തന്റെ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിലൊന്നെന്നും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ രാഷ്ട്രീയ വിജയത്തിന് പിന്നിൽ സ്ത്രീകളുടെ വലിയ പിന്തുണയുണ്ടെന്നും, രാഷ്ട്രീയ രംഗത്ത് കടുത്ത വിമർശനങ്ങൾ ഉണ്ടാകാമെങ്കിലും സ്ത്രീകളെ ലക്ഷ്യമിട്ട് നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങൾക്ക് ജനാധിപത്യ രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്നും വിജയ് കൂട്ടിച്ചേർത്തു. വിജയ്‌യെയും നടി തൃഷ കൃഷ്ണനെയും ബന്ധപ്പെടുത്തി ഉദയനിധി നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് തമിഴ്നാട് പോലീസ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തെങ്കിലും മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് വിട്ടയച്ചു.

article-image

cxdfdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed