റാഞ്ചിയിൽ മന്ത്രവാദിനികൾ‍ എന്നാരോപിച്ച് നാട്ടുകാർ മൂന്ന് സ്ത്രീകളെ ക്രൂരമായി മർ‍ദിച്ച് കൊലപ്പെടുത്തി


ജാർ‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ സോനാഹതു മേഖലയിൽ‍ മന്ത്രവാദിനിയെന്ന് ആരോപിച്ച് ഒരു വൃദ്ധയുൾ‍പ്പെടെ മൂന്ന് സ്ത്രീകളെ നാട്ടുകാർ‍ കൊലപ്പെടുത്തി. ഗ്രാമത്തിലെ രണ്ട് ചെറുപ്പക്കാർ‍ പാമ്പ് കടിയേറ്റ് മരിച്ചതിന് കാരണക്കാർ‍ മന്ത്രവാദികളായ ചിൽ സ്ത്രീകളാണെന്ന വ്യാജപ്രചാരണത്തെ തുടർ‍ന്നായിരുന്നു ആൾ‍ക്കൂട്ട കൊലപാതകങ്ങൾ‍. സോനാഹട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റാണാദിഹ് ഗ്രാമത്തിലാണ് സംഭവം നടന്നത്.

മൂന്ന് സ്ത്രീകളേയും ക്രൂരമായി മർ‍ദിച്ച് കൊലപ്പെടുത്തിയ നാട്ടുകാർ‍ പ്രദേശത്തേക്ക് പൊലീസ് പ്രവേശിക്കാതിരിക്കാൻ മണിക്കൂറുകൾ‍ നീണ്ട തടസങ്ങളും സൃഷ്ടിച്ചിരുന്നു. രണ്ട് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹത്തിനായി തെരച്ചിൽ‍ തുടരുകയാണ്.

60 വയസുകാരിയായ ദോലി ദേവി, 45 വയസുകാരിയായ റൈലു ദേവി, അലോമണി ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രൂരമായി മർ‍ദിച്ച് കൊലപ്പെടുത്തിയ ശേഷം ഇവരുടെ ശരീരങ്ങൾ‍ നാട്ടുകാർ‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

article-image

പമിപമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed