റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു


പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമിയെ പാൽ ‍വാങ്ങാൻ പോകുന്നതിനിടെ തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ ശരീരത്തിൽ തെരുവുനായയുടെ ഒന്‍പത് കടികളാണ് ഏറ്റത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും പേവിഷ ബാധയ്‌ക്കെതിരെയുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. രണ്ട് വാക്‌സിൻ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നും സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.

article-image

മകിുന

You might also like

  • Straight Forward

Most Viewed