മംഗളൂരുവിൽ യുവമോർ‍ച്ച നേതാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു


കർ‍ണാടക സുള്ള്യ ബെല്ലാരെയിൽ‍ യുവമോർ‍ച്ച നേതാവിനെ വെട്ടിക്കൊന്നു. മംഗളൂരു യുവമോർ‍ച്ച ജില്ലാ സെക്രട്ടറിയായ നെട്ടാരു സ്വദേശി പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. ബൊല്ലാരെയിലെ ഒരു പൗൾ‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ ഇന്നലെ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.

പ്രാദേശിക സംഘങ്ങൾ‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുമ്പ് നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമാണെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ വേഗത്തിൽ‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ‍ ബിജെപി പ്രവർ‍ത്തകർ‍ പ്രതിഷേധിച്ചു.

You might also like

  • Straight Forward

Most Viewed