ഫാം ഹൗസിൽ വ്യഭിചാര കേന്ദ്രം - ബിജെപി മേഘാലയ ഉപാദ്ധ്യക്ഷൻ പിടിയിൽ


ഫാം ഹൗസില്‍ വ്യഭിചാരകേന്ദ്രം നടത്തിയെന്ന കേസില്‍ ബിജെപി മേഘാലയ ഉപാദ്ധ്യക്ഷന്റെ ബര്‍ണാര്‍ഡ് എന്‍ മറാക്ക് ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. യുപിയിലെ ഹാപൂര്‍ ജില്ലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ശനിയാഴ്ച്ച നടന്ന പരിശോധനയ്ക്കിടെ മറാക്കിന്റെ ഫാം ഹൗസില്‍ 73 പേരെയാണ് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത ആറ് പേരെയും ഇവിടെ നിന്ന് പോലീസ് രക്ഷിച്ചു. മേഘാലയ പൊലീസ് ബിജെപി നേതാവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഫാം ഹൗസിൽ നിന്ന് വന്‍ തോതില്‍ മദ്യവും അഞ്ഞൂറോളം പാക്കറ്റ് ഗര്‍ഭ നിരോധന ഉറകളും സെല്‍ഫോണുകളും പിടിച്ചെടുത്തതായി സംസ്ഥാന പൊലീസ് മേധാവി എല്‍ ആര്‍ ബിഷ്‌നോയ് പറഞ്ഞു.

You might also like

Most Viewed