കോട്ടയത്ത് മേലുകാവിൽ വൻ തീപ്പിടുത്തം

കോണിപാട് ജംഗ്ഷനിലുള്ള റേഷൻകട, പലചരക്ക് കട പോസ്റ്റ് ഓഫീസ് എന്നിവ കത്തി നശിച്ചു. ഇന്ന് പുലർച്ച 5നാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം
മേലുകാവിൽ കടകൾക്ക് തീപിടിച്ചു. കോണിപാട് ജംഗ്ഷനിലുള്ള റേഷൻകട, പലചരക്ക് കട പോസ്റ്റ് ഓഫീസ് എന്നിവ കത്തി നശിച്ചു. ഇന്ന് പുലർച്ച 5നാണ് തീപിടിത്തം ഉണ്ടായത്. രാവിലെ പാലുകൊടുക്കാൻ പോയ ആളുകളാണ് കെട്ടിടങ്ങൾ കത്തി നശിക്കുന്നത് കണ്ടതിനെ തുടർന്ന് അനഗ്നിശമനസേനയെ വിവരം അറിയിച്ചത്. പാലാ, ഇരാറ്റുപേട്ട യൂണിറ്റുകളിൽനിന്ന് അഗ്നിശമനസേന എത്തിയാണ് തീ പൂർണമായും കെടുത്തിയത്. അഗ്നിശമനസേന എത്തുന്നതിന് മുമ്പ് കടകളും പോസ്റ്റ് ഓഫീസും കത്തി നശിച്ചു. കടയിലെ മുഴുവൻ സാധനങ്ങളും, പോസ്റ്റ് ഓഫീസിലെ വിലപ്പെട്ട രേഖകളും കത്തി ചാമ്പലായി.
പൂർണമായും മരം കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങളായതിനാലാണ് തീ ആളിപടർന്നതെന്നാണ് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം