രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 13,313 കൊറോണ കേസുകൾ; അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധന


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,313 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,33,44,958 ആയി. 38 പുതിയ കൊറോണ മരണങ്ങൾ സ്ഥിരീകരിച്ചു.മൊത്തം മരണസംഖ്യ 5,24,941 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 83990 ആയി ഉയർന്നിട്ടുണ്ട്.  

24 മണിക്കൂറിനുള്ളിൽ 2,303 കേസുകളുടെ വർദ്ധനവാണ് സജീവമായ കേസുകളിൽ റിപ്പോർട്ട് ചെയ്തത്. കൊറോണ വ്യാപന പശ്ചാത്തലത്തിൽ കേന്ദ്രം അവലോകന യോഗം വിളിച്ചിരിക്കുകയാണ് .എയിംസ്,ഐസി എം ആർ തുടങ്ങിയവരും, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.

സജീവ കേസുകളിൽ 60 ശതമാനവും മഹാരാഷ്‌ട്രയിലും കേരളത്തിലുമാണ്. ഇത് കൂടാതെ ഡൽഹി, ഹരിയാന, പശ്ചിമബംഗാൾ, യുപി ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊറോണ രോഗികൾ വർദ്ധിച്ചിട്ടുണ്ട്. നിലവിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി കേന്ദ്ര സർക്കാർ സൗജന്യ വാക്‌സീനുകൾ നൽകി വരികയാണ്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്.

 

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed