വാഹനാപകടം; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ലക്നോ: ഉത്തര്‍പ്രദേശിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഉന്നാവോയിലാണ് അപകടം നടന്നത്.
ഇവര്‍ സഞ്ചരിച്ച കാറിൽ കണ്ടെയ്‌നര്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പരിക്കേറ്റ രണ്ടുപേരെ ഉന്നാവോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി.