മുഖ്യമന്ത്രിയുടെ പ്രവാസി നീതിബോധം സമ്പന്നരോട് മാത്രമാകരുത്: വി.ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രവാസി നീതിബോധം സമ്പന്നരോട് മാത്രമാകരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സാധാരണക്കാരോടും ഈനീതിബോധം വേണം. അടുത്തിടെ ജീവനൊടുക്കിയ പ്രവാസികളെയും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജോ ജോസഫിനെതിരായ വ്യാജവീഡിയോയുമായി ബന്ധപ്പെട്ട് ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജൻ നടത്തിയ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും സതീശൻ അറിയിച്ചു. ഇ.പി ജയരാജൻ അബദ്ധംമാത്രമേ പറയൂ. ഇ.പി കോൺഗ്രസിന്‍റെ ഐശ്വര്യമാണെന്നും സതീശൻ പരിഹസിച്ചു.
ജോ ജോസഫിനെതിരായ വ്യാജവീഡിയോ തയാറാക്കിയത് സതീശനാണെന്നായിരുന്നു ഇ.പി ജയരാജന്‍റെ പരാമർശം.