അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു; ചേരിചേരാ നയം വ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡന്റ്


പ്രദീപ് പുറവങ്കര

കൊളംബോ: മധ്യേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നതിനായി രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ശ്രീലങ്കയിൽ താവളമൊരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രഖ്യാപിച്ചു. ഇന്ന് പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആന്റി-ഷിപ്പ് മിസൈലുകൾ ഘടിപ്പിച്ച രണ്ട് യുദ്ധവിമാനങ്ങൾ ജിബൂട്ടിയിലെ ബേസിൽ നിന്നും ശ്രീലങ്കയിലെ മാറ്റല അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റാനായിരുന്നു അമേരിക്കയുടെ ആവശ്യം. മാർച്ച് 4 മുതൽ 8 വരെയുള്ള കാലയളവിൽ വിന്യസിക്കാനായിരുന്നു അനുമതി തേടിയത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഒരു പക്ഷം ചേരാനില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ശ്രീലങ്ക.

"രണ്ട് യുദ്ധവിമാനങ്ങളും എട്ട് ആന്റി-ഷിപ്പ് മിസൈലുകളും വിന്യസിക്കാനാണ് യുഎസ് അഭ്യർത്ഥിച്ചത്. എന്നാൽ ആ ആവശ്യം ഞങ്ങൾ നിരസിച്ചു," ദിസനായകെ പാർലമെന്റിൽ പറഞ്ഞു. മേഖലയിലെ സമാധാനത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

gvhhgfh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed