ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഏഴാം നിലയിൽ‍ നിന്നും വലിച്ചെറിഞ്ഞു: ഭാര്യയും മകനും അറസ്റ്റിൽ


ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്നും വലിച്ചെറിഞ്ഞ ഭാര്യയും മകനും അറസ്റ്റിൽ‍. മുംബൈയിലെ അംബോലി മേഖലയിലാണ് സംഭവം. ശാന്തനുകൃഷ്ണ ശേഷാദ്രി(54)ആണ് മരിച്ചത്. ഭർത്താവ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നുവെന്നും നേരത്തെയും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ടെന്നുമാണ് ഭാര്യ പോലീസിനോട് പറഞ്ഞത്. 

എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ ഇരുവരും കള്ളം പറയുകയാണെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും പോലീസിന് മനസിലായി. കുടുംബ കലഹമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റ് ചെയ്ത ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed