ബഹ്റൈനിൽ 1200 വർഷം പഴക്കമുള്ള ഐലന്റ് മനുഷ്യനിർമ്മിതമാണെന്ന് കണ്ടെത്തി


ബഹ്റൈനിൽ 1200 വർഷം പഴക്കമുള്ള  ഐലന്റ്   മനുഷ്യനിർമ്മിതമാണെന്ന്  കണ്ടെത്തി. ചരിത്ര ഗവേഷകരും ആർക്കിയോളജിക്കൽ വിഭാഗവും നടത്തിയ ചരിത്ര ഖനനത്തിന്റെ ഭാഗമായാണ് മുഹറഖിലെ  അൽ സായഹ് ഐലന്റ്     മനുഷ്യ നിർമ്മിതമാണെന്ന്  കണ്ടെത്തിയത്.  പ്രകൃതിയിൽ ഉണ്ടായ പരിണാമങ്ങളാണ് ഇത്തരത്തിലുള്ളൊരു ഐലന്റ് രൂപപ്പെടാൻ കാരണമായത് എന്നാണ് മുൻപ് വിശ്വസിച്ചിരുന്നത്. എന്നാൽ  ബഹ്റൈനിലെ പ്രാചീന കാലത്തെ മനുഷ്യരുടെ നിർമ്മാണ വൈദഗ്ത്യമാണ് ഇതിനു പിന്നിലെന്നാണ്  നിലവിലെ പഠനങ്ങളും കണ്ടെത്തലുകളും  പറയുന്നത്. ഇവിടെ ശുദ്ധജല ലഭിക്കുന്ന ഉറവയുണ്ടായിരുന്നുവെന്നും ഉറവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടായിരിക്കണം ഇത്തരത്തിലുളള ഐലന്റ് നിർമ്മിച്ചതതെന്നുമാണ് നിലവിലെ വിലയിരുത്തൽ. 

 എക്സെറ്റർ സർവകലാശാലയിലെ ബ്രിട്ടീഷ് ടീം അംഗങ്ങളുമായി സഹകരിച്ച് സതാംപ്ടൺ യൂണിവേഴ്സിറ്റിലെ  പ്രൊഫസർ റോബർട്ട് കാർട്ടറിന്റെ നേതൃത്വത്തിൽ ജനുവരി അവസാനത്തോടെയാണ്  ദ്വീപിൽ ഉത്ഖനനങ്ങളും പുരാവസ്തു സർവേകളും ആരംഭിച്ചത്. ഇസ്ലാമിക യുഗത്തിലെ ജലവിതരണ കേന്ദ്രമായിരുന്നു ഇതെന്നും പ്രാഥമിക പഠനങ്ങൾ പറയുന്നുണ്ട്.  പുതിയ കണ്ടെത്തൽ അണ്ടർ വാട്ടർ ആർക്കിയോളജിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിലേക്ക് നയിക്കുമെന്നും അധികൃതർ അറിയിച്ചു.

You might also like

Most Viewed