'അശ്വത്ഥാമാവ് വെറും ഒരു ആന' യുടെ അനുമതി നിഷേധിച്ച് സർക്കാർ

സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ പ്രചരിച്ച ആരോപണങ്ങളെ കുറിച്ചും തന്റെ നിരപരാധിത്വത്തെ കുറിച്ചും ശിവശങ്കര്‍ എഴുതിയ പുസ്തകത്തിന് അനുമതി നിഷേധിച്ച് സര്‍ക്കാര്‍. അഖിലേന്ത്യാ സര്‍വീസ് ചട്ടം 7 പ്രകാരം പുസ്തകം പ്രസിദ്ധീകരിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. എന്നാല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി എം.ശിവശങ്കര്‍ വാങ്ങിയിട്ടില്ല. ഇത് കാരണമാണ് 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിനാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.
ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമായെന്ന കവര്‍ കുറിപ്പോടെയാണ് ശിവശങ്കര്‍ ആത്മകഥ പുറത്തിറക്കിയിരുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന സ്വപ്ന ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരാള്‍ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല എന്നും അദ്ദേഹം ആത്മകഥയില്‍ പറയുന്നു. പുസ്തകം ഡിസി ബുക്സാണ് പുറത്തിറക്കുന്നത്. എം ശിവശങ്കര്‍ ജയില്‍ മോചിതനായി ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന വേളയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശിവശങ്കറിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രകാരം സംസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. തിരിച്ചെത്തിയ ശിവശങ്കറിനെ സ്‌പോര്‍ട്‌സ് വകുപ്പില്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ ശിവശങ്കര്‍ നടത്തിയ ഇടപെടലും പുറത്തു വന്നു. ശിവശങ്കറിന്റെ ഇടപെടല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമായണെന്നായിരുന്നു കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് നടന്ന വിവരം അറിഞ്ഞിട്ടും അത് മറച്ചു വച്ചതാണ് കേസില്‍ ശിവശങ്കറിനെതിരായ കുറ്റം. കേസില്‍ 29ാം പ്രതിയാണ് ശിവശങ്കര്‍