ഇന്ത്യയിൽ കോവിഡ് കേസുകളിൽ ഏഴ് ശതമാനം വർദ്ധനവ്

രാജ്യത്തെ കോവിഡ് കേസുകളിൽ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,72,433 പേർക്കാണ് കോവിഡ് ബാധിച്ചത്. രോഗികളുടെ എണ്ണത്തിൽ ഏഴു ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,008 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,98,983 ആയി ഉയർന്നു. 2.59 ലക്ഷം പേർ രോഗമുക്തരായി. രാജ്യത്തെ സജീവ കോവിഡ് കേസുകൾ 15,33,921 ആയി കുറഞ്ഞു.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 10.99 ശതമാനമായി ഉയർന്നു. 95.14 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.