ആദായനികുതി വകുപ്പ് റെയ്ഡ്: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 5 കോടി രൂപ പിടിച്ചെടുത്തു


മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ സ്വകാര്യ ലോക്കറിൽ‍ നിന്ന് ആദായനികുതി വകുപ്പ് (ഐടി) അഞ്ച് കോടിയിലധികം രൂപ പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ട് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. നോയിഡ പൊലീസിനൊപ്പം ഐ ടി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ജനുവരി 30ന് മുൻ ഐപിഎസ് ഓഫീസർ‍ രാം നരേൻ സിംഗിന്റെ സെക്ടർ‍ 50 വസതിയിൽ‍ തിരച്ചിൽ‍ ആരംഭിച്ചതാണെന്ന് അധികൃതർ‍ പറഞ്ഞു. സിംഗ് ഉത്തർ‍പ്രദേശ് പൊലീസിൽ‍ നിന്നാണ് വിരമിച്ചത്.

മാനസം നോയിഡ വോൾ‍ട്സ് എന്ന സ്വകാര്യ ലോക്കർ‍ സൗകര്യം വീടിന്റെ ബേസ്മെന്റിലാണ് സ്ഥാപിച്ചിരുന്നത്. ഈ ലോക്കറുകൾ‍ തുറന്ന് ഇതുവരെ 5.7 കോടി രൂപ പിടിച്ചെടുത്തു. രാം നരേൻ സിംഗിന്റെ കുടുംബമാണ് ഈ സ്വകാര്യ ലോക്കർ‍ സൗകര്യം നടത്തുന്നതെന്നാണ് റിപ്പോർ‍ട്ട്.

‘വിരമിച്ചതിന് ശേഷം ഞാൻ എന്റെ ഗ്രാമത്തിൽ‍ താമസിക്കുന്നു. ഞങ്ങൾ‍ നൽ‍കുന്ന ഒരു സ്വകാര്യ ലോക്കർ‍ സൗകര്യമുണ്ട്. ഇതിന് ബാങ്കിനേക്കാൾ‍ ഫ്‌ളെക്‌സിബിൾ‍ സമയമുണ്ട്. രണ്ട് ലോക്കറുകൾ‍ എന്റെ പേരിലുണ്ട്. നിയമവിരുദ്ധമായി ഒന്നുമില്ല. കുടുംബ ആഭരണങ്ങൾ‍ ഒഴികെ അവയിൽ‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് ലോക്കറുകളിൽ‍ ഐടി തിരച്ചിൽ‍ നടത്തുന്നു. മിക്കവരുടേയും കണക്കുകൾ‍ ഉണ്ട്. കണ്ടെടുത്ത പണത്തെ കുറിച്ച്‌ എനിക്കറിയില്ല. എന്റെ മകൻ ഒന്നാം നിലയിലാണ് താമസിക്കുന്നത്. ഗ്രൗൻഡിൽ‍ ഡേ കെയർ‍ ഉണ്ട്’ ∠ രാം നരേന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

You might also like

  • Straight Forward

Most Viewed