ഗാന്ധിജിയുടെ എഴുപത്തിനാലാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ബഹ്റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ എഴുപത്തിനാലാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ലോകസമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങളും, വീക്ഷണങ്ങളും മാത്രമാണ് പോംവഴി എന്ന് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡന്റ് രവി കണ്ണൂർ സെക്രട്ടറി ജവാദ് വക്കം, ഒഐസിസി നേതാക്കളായ നസീം തൊടിയൂർ, ഫിറോസ് അറഫ, നിസാർ കുന്നത്ത്കുളത്തിങ്കൽ, സൽമാനുൽ ഫാരിസ്, സുനിൽ ജോൺ, റംഷാദ് ആയിലക്കാട്, പ്രദീപ് പി കെ, രജിത് മൊട്ടപ്പാറ, എബിൻ ജോൺ, ഡിന്റോ ഡേവിഡ്, ജിജേഷ് എം കെ, റിയാസ് എന്നിവർ പ്രസംഗിച്ചു.