യെദിയൂരപ്പയുടെ കൊച്ചുമകൾ മരിച്ച നിലയിൽ

കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകളെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു വസന്ത്‌നഗറിലെ ഫ്ളാറ്റിലാണ് യെദിയൂരപ്പയുടെ മൂത്ത മകൾ പദ്മയുടെ മകളായ സൗന്ദര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫ്‌ളാറ്റിൽ പരിശോധന നടത്തുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആശുപ്രതിയിലെത്തിയിട്ടുണ്ട്.രാമയ്യ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് സൗന്ദര്യ. രണ്ട് വർഷം മുന്പായിരുന്നു വിവാഹം. ഭർത്താവിനൊപ്പമായിരുന്നു താമസം. ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് കൂടിയാണ് സൗന്ദര്യ.