പ്രകോപനവുമായി ചൈന; ഇന്ത്യൻ അതിർത്തിക്കുള്ളിൽ കയറി യുവാവിനെ തട്ടിക്കൊണ്ടു പോയി


അതിർത്തിക്കുള്ളിൽ കയറി ഇന്ത്യൻ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിൽ സിയാങ് ജില്ലയിലാണ് സംഭവം.

17 വയസ്സുള്ള മിരം താരോൺ എന്ന യുവാവിനെയാണ് അതിർത്തി കടന്നെത്തിയ ചൈനീസ് സേന തട്ടിക്കൊണ്ട് പോയത്. അരുണാചൽ പ്രദേശ് എം.പി താപിർ ഗുവയാണ് ഇക്കാര്യം പുറത്ത് വിട്ടത്. താരോണിനോടൊപ്പം, മറ്റൊരു യുവാവിനെക്കൂടി ചൈനീസ് പട്ടാളം പിടികൂടിയിരുന്നു. എന്നാൽ, രക്ഷപ്പെട്ടു കളഞ്ഞ അയാൾ മടങ്ങിയെത്തിയാണ് അധികൃതരെ വിവരം അറിയിച്ചത്.

ട്വിറ്ററിലൂടെ സംഭവം ലോകത്തെ അറിയിച്ച താപിർ ഗുവ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, മന്ത്രി രാജ്നാഥ് സിംഗ്, ഇന്ത്യൻ ആർമി എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed