വാഹനാപകടം; ബംഗളൂരുവിൽ മലയാളി ഉൾപ്പെടെ ആറ് പേർ മരിച്ചു


ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ ആറ് പേർ മരിച്ചു. ബംഗളൂരുവിൽ സ്വകാര്യ കന്പനിയിൽ ജീവനക്കാരനായ ജിതിൻ ബി. ജോർജ് ആണ് മരിച്ച മലയാളി. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. ലോറി ഇടിച്ച് രണ്ട് കാറുകൾ അപകടത്തിൽ പെടുകയായിരുന്നു. ഒരു കാറിലുണ്ടായിരുന്നത് ബംഗളൂരുവിലെ നാലംഗ കുടുംബമാണ്. രണ്ടാമത്തെ കാറിലാണ് ജിതിൻ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ശിവപ്രകാശും മരിച്ചു

You might also like

Most Viewed