ലോൺ നി​ഷേ​ധി​ച്ച​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ‍ യു​വാ​വ് ബാ​ങ്കി​ന് തീ​യി​ട്ടു


ലോൺ നിഷേധിച്ചതിന്‍റെ ദേഷ്യത്തിൽ‍ യുവാവ് ബാങ്കിന് തീയിട്ടു. കർ‍ണാടകയിലെ ഹാവെരിയിലാണ് സംഭവം. പണത്തിന് അത്യാവശ്യം വന്നപ്പോൾ‍ ഇയാൾ‍ ബാങ്കിനെ സമീപിച്ച് ലോണിന് അപേക്ഷിച്ചിരുന്നു. എന്നാൽ‍ രേഖകൾ‍ പരിശോധിച്ചതിന് ശേഷം ഇയാൾ‍ ലോണിന് അർ‍ഹനല്ലെന്ന് കണ്ടെത്തി. ബാങ്ക് ഉദ്യോഗസ്ഥൻ ഇക്കാര്യം ഇയാളെ അറിയിച്ചു. 

എന്നാൽ‍ കുപിതനായ യുവാവ് ബാങ്കിന് തീവയ്ക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed